Assisi Special School is dedicated to offering personalized education and compassionate care for children with special needs, helping them grow, thrive, and reach their full potential in a supportive and nurturing environment.

WhatsApp Icon

News & Events

home // News & Events Details

വെള്ളയാംകുടി അസീസി സ്‌പെഷ്യല്‍ സ്‌കൂളിന് പുതിയ ബസും സെന്‍സറിങ് റൂമും: ഉദ്ഘാടനം ജൂലൈ 1ന്

വെള്ളയാംകുടി അസീസി സ്‌പെഷ്യല്‍ സ്‌കൂളിലെ സെന്‍സറിങ് റൂമിന്റെ ഉദ്ഘാടനവും സ്‌കൂള്‍ ബസിന്റെ ഫ്‌ളാഗ് ഓഫും ജൂലൈ 1ന് രാവിലെ 11.30ന് നടക്കും. മന്ത്രി റോഷി അഗസ്റ്റിന്‍ യോഗം ഉദ്ഘാടനം ചെയ്യും. മാനേജര്‍ സിസ്റ്റര്‍ റോസിന്‍ അധ്യക്ഷയാകും. കെഎസ്എഫ്ഇ ചെയര്‍മാന്‍ കെ വരദരാജന്‍ ബസ് ഫ്‌ളാഗ് ഓഫ് ചെയ്യും. എക്‌സപ്ഷണല്‍ ലേണിങ് സിഇഒ ഡോ. ജിനോ അരുഷി ഡിജിറ്റല്‍ ടാബുകളും കട്ടപ്പന നഗരസഭ കൗണ്‍സിലര്‍ ബീന സിബി സെന്‍സറിങ് മുറിയും ഉദ്ഘാടനം ചെയ്യും. വെള്ളയാംകുടി സെന്റ് ജോര്‍ജ് പള്ളി വികാരി ജനറല്‍ മോണ്‍. അബ്രഹാം പുറയാറ്റ് അനുഗ്രഹ പ്രഭാഷണം നടത്തും. 104 കുട്ടികളാണ് സ്‌കൂളില്‍ പഠിക്കുന്നത്. കെഎസ്എഫ്ഇ സിഎസ്ആര്‍ ഫണ്ട് വിനിയോഗിച്ചാണ് ബസ് വാങ്ങിയത്. വാര്‍ത്താസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ടെസി തോമസ്, സിസ്റ്റര്‍ ബെന്നോ, പിടിഎ പ്രസിഡന്റ് സൈമണ്‍ തോമസ്, എംപിടിഎ പ്രസിഡന്റ് ജാന്‍സി തോമസ് എന്നിവര്‍ പങ്കെടുത്തു.